കഥകളി
കഥകളി
കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമാണ് കഥകളി. രാമനാട്ടമെന്ന കലാരൂപം പരിഷ്കരിച്ചാണ് കഥകളിയുണ്ടായത്.ലോകമാകെ കേരളത്തെ പ്രശസ്തമാക്കിയ കലാരൂപമാണ് കഥകളി. 300 വര്‍ഷത്തെ പഴക്കമേയുള്ളൂ ഈ കലാരൂപത്തിനെങ്കിലും അതിന്റെ ഗാംഭീര്യവും, നൃത്ത, സംഗീത മേള സാകല്യവും, രൂപഭംഗിയും ഒരു ഉത്തമ കലാരൂപമാക്കി മാറ്റുന്നു. പുരാണങ്ങളില്‍ നിന്നും ഐതിഹ്യങ്ങളില്‍ നിന്നുമുള്ള കഥകളാണ് പ്രമേയമാക്കുന്നത്. നാട്യഭംഗിയും സംഗീത മേന്മയും വേഷഭംഗിയുടെ അഭൗമ സാന്നിദ്ധ്യവും ഇതിനെ കലാസ്വാദകരുടെ ആരാധനാ രൂപമാക്കി മാറ്റുന്നുണ്ട്.കഥകളി വേഷ സമ്പ്രദായങ്ങളും മുഖത്തെഴുത്തും മറ്റൊരു സൗന്ദര്യാനുഭൂതിയാണ്.
കഥകളി വേഷങ്ങൾ
പച്ച
പ്രഭുക്കളെയും സാത്വിക സ്വഭാവക്കാരെയും ചിത്രീകരിക്കാനാണ് പച്ച വേഷം കഥാപാത്രങ്ങള്‍ക്കു അണിയിക്കുക.
കത്തി
ഗാംഭീര്യമുള്ള വില്ലന്‍ കഥാപാത്രങ്ങള്‍ക്കു കത്തിവേഷം.
താടി
മുഖത്തു കീഴ്താടിയില്‍ ചുട്ടിയ്ക്കു പകരം വട്ടത്താടി വയ്ക്കുന്നവയാണ് താടി വേഷങ്ങള്‍. മൂന്നു തരം താടികള്‍ കഥകളിയില്‍ പ്രചാരത്തിലുണ്ട്. ഹനുമാന്‍, ബാലി, സുഗ്രീവന്‍ എന്നിങ്ങനെ വാനര കഥാപാത്രങ്ങള്‍ക്കാണ് വെള്ളത്താടി സാധാരണയായി ഉപയോഗിക്കുക. ചുവന്ന താടി ദുഷ്ട കഥാപാത്രങ്ങള്‍ക്കാണ്, പലപ്പോഴും വില്ലന്‍ കഥാപാത്രങ്ങളുടെ അംഗരക്ഷകരോ പ്രധാന അനുയായികളോ ആണിവര്‍. കറുത്ത താടി സാധാരണ കാട്ടാളന്മാര്‍ക്കാണ്.
കരി
കരി വേഷം സാധാരണ കാട്ടാള സ്ത്രീകള്‍ക്കാണ്. ചില കഥകളില്‍ ഇത്തരം വേഷം പുരുഷ കഥാപാത്രങ്ങള്‍ക്കും നിശ്ചിതപ്പെടുത്തിയിട്ടുണ്ട്.
മിനുക്ക്
സുന്ദരികളായ സ്ത്രീകള്‍ക്കും ബ്രാഹ്മണര്‍ക്കും, സന്യാസികള്‍ക്കും ആണ് മിനുക്ക് വേഷം.
Submitted by
ABINA J S
Comments
Post a Comment